NEWS & EVENTS
![image of highlight news](./img/news/pixelcut-export.jpeg)
74-ാം ഹോസ്പിറ്റൽ ഡേ ആഘോഷിച്ചു. സി എസ് ടി സഭയുടെ സുപ്പീരിയർ ജനറലും ആശുപത്രി ചെയർമാനുമായ റവ. ബ്രദർ.ഡോ. വർഗീസ് മഞ്ഞളി സി.എസ്. ടി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 75-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു .
മൂക്കന്നൂർ എം. എ .ജി. ജെ ആശുപത്രിയുടെ 74 ാം മത് ഹോസ്പിറ്റൽ ഡേ ആഘോഷം വിവിധ കലാപരിപാടികളോടുകൂടി വിപുലമായി ആഘോഷിച്ചു. പ്രസ്തുത ആഘോഷത്തിൽ ആശുപത്രി ട്രസ്റ്റ് മാനേജർ ബ്രദർ ജോർജ് കൊട്ടാരം കുന്നേൽ സി.എസ്. ടി അധ്യക്ഷത വഹിക്കുകയും സി എസ് ടി സഭയുടെ സുപ്പീരിയർ ജനറലും ആശുപത്രി ചെയർമാനുമായ റവ. ബ്രദർ.ഡോ. വർഗീസ് മഞ്ഞളി സി.എസ്. ടി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ സി.എസ്. ടി സ്വാഗതം ആശംസിക്കുകയും ആശുപത്രി ജോയിൻറ് ഡയറക്ടർ ബ്രദർ സജി കളമ്പുകാട്ട് സി.എസ്. ടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 2026 ലെ 75 മത് ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്തുമെന്നും മൂക്കന്നൂരിൽ സമഗ്ര ആരോഗ്യ പരിരക്ഷണ പദ്ധതികൾ നടപ്പിലാക്കുമെന്നും ആശുപത്രി അധികൃതർ ഇതിനോടൊപ്പം അറിയിച്ചു. 75 ാം മത് വർഷ ജൂബിലി ആഘോഷങ്ങളുടെ ലോഗോ ഈ ചടങ്ങിൽ റവ. ബ്രദർ.ഡോ. വർഗീസ് മഞ്ഞളി സി.എസ്. ടി പ്രകാശനം ചെയ്തു . ആശുപത്രി ജനറൽ മാനേജർ സന്തോഷ് കുമാർ , പീഡിയാട്രിക് സീനിയർ കൺസൾട്ടന്റ് ഡോ.ജോസഫ് ബി.സി , നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനിത സി. എസ്.ൻ, പാരാമെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ബോബി ജോസഫ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ . രമ്യ ചിദംബരം എന്നിവർ സന്നിഹിതരായിരുന്നു
10 January 2025
Read MoreNEWS GALLERY
![image displayed in news gallery](./img/news/pixelcut-export.jpeg)