മൂക്കന്നൂർ MAGJ ആശുപത്രിയുടെ 72 -മത് ഹോസ്പിറ്റൽ ഡേ ആഘോഷവും NABH അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് അനാച്ഛാദനകർമവും സംയുക്തമായി വിവിധ കലാപരിപാടികളോടുകൂടി നടത്തി.

January 10, 2023

< News & Events
image of highlight news

മൂക്കന്നൂർ MAGJ ആശുപത്രിയുടെ 72 -മത് ഹോസ്പിറ്റൽ ഡേ ആഘോഷവും NABH അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് അനാച്ഛാദനകർമവും സംയുക്തമായി വിവിധ കലാപരിപാടികളോടുകൂടി നടത്തി. 2023 ജനുവരി 10 നു ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് നടത്തിയ പരിപാടി ചാലക്കുടി എം.പി. ബഹു. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു.ഹോസ്പിറ്റൽ ചെയർമാനും സി .എസ്.ടി . സഭയുടെ സുപ്പീരിയർ ജനറലുമായ റവ .ബ്രദർ വർഗീസ് മഞ്ഞളി CST അദ്ധ്യക്ഷത വഹിച്ചു.അങ്കമാലി നിയോജകമണ്ഡലം എം എൽ എ ബഹു .റോജി എം ജോൺ NABH അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് അനാച്ഛാദനം നടത്തി. CHAI എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.ഷിജോ കോനുപ്പറമ്പൻ , മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബിജു പാലാട്ടി , പഞ്ചായത്ത് മെമ്പർ ശ്രീ പി വി മോഹനൻ,ഹോസ്പിറ്റൽ ഡയറക്ടർ റവ .ബ്രദർ തോമസ് കരോണ്ടുകടവിൽ CST ,മൂക്കന്നൂർ ഫൊറോനാ പള്ളി വികാരി റവ.ഫാ.ജോസ് പൊള്ളയിൽ , ഡോ .ഡേവിഡ് പി സി ,ശ്രീ തോമസ് മാടശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. MAGJ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ.ദേവസ്സി പി ടി , ക്വാളിറ്റി കോഓർഡിനേറ്റർ ശ്രീമതി ജോയ്‌സി ജോയ് എന്നിവരെ ആദരിച്ചു.

image from news on MAGJ

കറുകുറ്റി സെൻ്റ് ഫ്രാൻസിസ്സ് സേവ്യർ ഫൊറോന പള്ളിയുടെയും കറുകുറ്റി KCYM സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ മൂക്കന്നൂർ MAGJ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

15-08-2024

Read More